വരമ്പനാല പൗരസമിതി ഉമ്പായി അനുസ്മരണ യോഗം എ പി ഷംസുദീൻ ഉദ്ഘാടനം ചെയ്തു

വളവന്നൂർ വരമ്പനാല പൗരസമിതി ഉമ്പായി അനുസ്മരണം സംഘടിപ്പിച്ചു. യോഗം എ പി ഷംസുദീൻ ഉദ്ഘാടനം ചെയ്തു. സി പി ലത്തീഫ് സ്വാഗതവും സലിം മയ്യേരി അധ്യക്ഷതയും വഹിച്ചു. റസാഖ് മൗലവി, സി പി രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. പി സി നസീർ നന്ദിയും പറഞ്ഞു. തുടർന്ന് ഉമ്പായിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗസൽ സന്ധ്യ ആസ്വാദകർക്ക് നവ്യാനുഭവമായി.
mbai