ജി.സി.സി ഷെൽട്ടർ: പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു

രാധാകൃഷ്ണൻ. സി.പി

1101
GCC ഷെൽട്ടർ ഉദ്ഘാടനം മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിർവഹിക്കുന്നു.

കടുങ്ങാത്തുകുണ്ട്: പ്രവാസികളുടേയും തൊഴിലാളി, വിദ്യാർത്ഥി, യുവജന സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ട് ടൗൺ ആസ്ഥാനമായി രൂപീകൃതമായ ജി.സി.സി ഷെൽട്ടർ എന്ന ജീവകാരുണ്യ സംഘടനയുടെ ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയതു.നിർധനരായ രോഗികൾക്ക് വിദഗ്ധ ചികിത്സ; മരുന്ന്, ഭക്ഷണം, വാട്ടർ ബെഡ്, സ്ട്രക്ച്ചർ, വീൽ ചെയർ, അടക്കമുള്ള ചികിത്സോപകരണങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാർ ചികിത്സാ സഹായങ്ങൾക്കുള്ള കാര്യങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ലഭിക്കും.
ചടങ്ങിൽ വി.പി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. കെ.പി ശങ്കരൻ, ടി.കെ മുയ്തീൻ ഹാജി, ടി മുജീബ്, രാജീവ്, കെ ഷാജി പ്രസംഗിച്ചു.

എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. പരിപാടികൾക്ക് സി.കെ ബാവക്കുട്ടി, എൻ.പി അബ്ദുൽ ലത്തീഫ്, പി.കെ നാസർ നേതൃത്വം നൽകി.