പാറമ്മലങ്ങാടി: രണ്ടാഴ്ച്ചയായി പൂഴിക്കുത്ത് അങ്ങാടിയിലെ മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന 15മത് ജൂനിയർ സാന്രോസ് ഫുഡ്ബാൾ ടൂർണ്ണമെന്രിന്റെ മത്സരങ്ങൾക്ക് ഇന്ന് വൈകീട്ട് 5.30 -ന് കൊടിയിറങ്ങും. നാപ്പോളി വാരണാകരയും ഫിയന്റിന ഇരിങ്ങാവൂരും തമ്മിലാണ് ഫൈനൽ മത്സരം. ടൂർണമെന്രിൽ ഇതുവരെ പ്രൊഫഷണൽ ഫുഡ്ബാളിനെ വെല്ലുന്ന പ്രകടനം കാഴ്ച്ചവെച്ച ഇരു ടീമുകളും തമ്മിലുള്ള മത്സരം തീപാറുമെന്നുറപ്പ്. അതിനുപുറമെ അടുത്തടുത്ത രണ്ട് പഞ്ചായത്തുകളായ വളവന്നൂർ പഞ്ചായത്തിലെയും ചെറിയമുണ്ടം പഞ്ചായത്തിലെയും ടീമുകളാണ് ഇന്ന് നേർക്കുനെരെ ഏറ്റുമുട്ടുന്നത് എന്നതും ഇപ്രാവശ്യവത്തെ ഫൈനലിന്റെ പ്രത്യേകതയാണ്. ഇരുടീമുകൾക്കു പുറമെ ഈ രണ്ടു പഞ്ചായത്തുകൾ തമ്മിലുള്ള അഭിമാന പോരാട്ടം കൂടിയായരിക്കും ഇന്നത്തെ ഫൈനൽ.
ഫുട്ബോള്‍ ഫെസ്റ്റിനോടനുബന്ധിച്ച് പ്രദേശത്തെ നിര്‍ധനരായ 10 വിദ്യാര്‍ത്ഥികള്‍ക്ക് ‘പാഠം 10 സേവനം’ എന്ന പദ്ധതിയുടെ ഭാഗമായി 3BS ബാഗ്സ് സ്പോൺസർ ചെയ്യുന്ന പഠനോപകരണ കിറ്റ് വിതരണം ഉണ്ടായിരിക്കും.