ഉപതെരഞ്ഞെടുപ്പ്: പി.സി കബീർ ബാബു പത്രിക സമർപ്പിച്ചു

2539

താനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തുവ്വക്കാട് ഡിവിഷനിൽ LDF
സ്ഥാനാർത്ഥിയായി മത്സരിക്കുന്ന P C കബീർ ബാബു അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെ നോമിനേഷൻ പത്രിക നൽകി. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് T K സാബിറ, മുൻ പ്രസിഡണ്ടുമാരായ T K മുയ്തീൻഹാജി, PC അഹമ്മദ്കുട്ടി മാസ്റ്റർ, താനൂർബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സമീർ തുറുവായിൽ, വളവന്നൂർ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ തയ്യിൽ ബീരാൻ ഹാജി, V പ്രേംകുമാർ എന്നിവർ ചടങ്ങിൽ സന്നിഹി തരായി.