കാനാഞ്ചേരിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

2323
ഉദ്ഘാടന ചടങ്ങിൽ നിന്നും

കൽപ്പകഞ്ചേരി: ഒരു വർഷമായി കൽപ്പകഞ്ചേരി കാനാഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന കൈത്താങ്ങ് യൂണിറ്റികൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതി സി.പി.എം ലോക്കൽ സെക്രട്ടറി കോട്ടയിൽ ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി. ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ഒ. ഫിറോസ്, പി. റനീസ്, എൻ. സിദ്ധീഖ്, പി. ബാപ്പു, പി. റഷീദ് എന്നിവർ നേതൃത്വം നൽകി. ഇരുപത്തഞ്ച് കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണ് ഈ പദ്ധതി.