കൻമനം എ.എം.യു.പി.സ്കൂൾ നൂറാം വാർഷികം ആഘോഷിച്ചു

4249

കൻമനം എ.എം.യു.പി.സ്കൂളിലെ നൂറാം വാർഷികാഘോഷം സി.മമ്മുട്ടി എം.എൽ.എ നിർവഹിച്ചു. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സാബിറ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷറഫുദ്ദീൻ, പി.ടി.എ പ്രസിഡണ്ട് നാസർ കടമ്പിൽ, റഹീം ഞാറക്കാട്, രാംദാസ്.കെ, പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക ഘോഷയാത്രയിൽ പഞ്ചവാദ്യം, ശിങ്കാ രിമേളം, നാടൻ കലാരൂപങ്ങൾ, പൂക്കാവടി, നൃത്തരൂപങ്ങൾ, വിവിധയിനംഫ്ളോട്ടുകൾ എന്നിവ അണിനിരന്നു.