മുജാഹിദ് സമ്മേളനം: പ്രചരണ സമ്മേളനം സംഘടിപ്പിച്ചു

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വാരണാക്കര ശാഖാ പ്രചരണ സമ്മേളനം സ്വാഗതസംഗം ചെയർമാൻ ഡോ: TK മുഹമ്മദ് കുട്ടി കുരിക്കൾ ഉദ്‌ഘാടനം ചെയ്‌യുന്നു.

വാരണാക്കര: മതം:സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഡിസംബർ 28,29,30,31 മലപ്പുറം കൂരിയാട് വെച് നടക്കുന്ന ഒൻപതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വാരണാക്കര ശാഖാ പ്രചരണ സമ്മേളനം സ്വാഗതസംഗം ചെയർമാൻ ഡോ: TK മുഹമ്മദ് കുട്ടി കുരിക്കൾ ഉദ്‌ഘാടനം ചെയ്തു.മുജാഹിദ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം ശാഖയിൽ പൊതു പ്രഭാഷണം, വിദ്യാർത്ഥി സംഗമം, കുടുംബ സംഗമം, ബാലസമ്മേളനം, പോസ്റ്റർ രചന മത്സരം, വനിതാ സംഗമം എന്നീ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.

അയപ്പള്ളി കോയാമു സാഹിബ് അധ്യക്ഷത വഹിച്ചു. മമ്മൂട്ടി മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ.അബൂബക്കർ അൻസാരി സ്വാഗതവും ഷറഫുദ്ധീൻ വാരണാക്കര നന്ദിയും രേഖപ്പെടുത്തി. എ.സൈദാലികുട്ടി മാസ്റ്റർ, ടി.എ ഇബ്രാഹിം കുട്ടി, ടി.എ റാഷിദ്, എ.അബ്ദുൽ ഗഫൂർ, ഖലീൽ എം, ജവാദ് സി, ലബീബ് ടി.പി, ഫൈസൽ, ആശിർ എൻ, ഉസ്മാൻ കാടായിക്കൽ, വി.സി അബ്ദുല്ല, ജാബിർ ടി.എ, നൗഷാദ് കെ.കെ, അബ്ദു റഷീദ് ചെവപ്ര എന്നിവർ നേതൃത്വം നൽകി.

സോഷ്യൽമീഡിയയിലൂടെ സ്ഥിരമായി എഴുതുന്ന ഷറഫു അബുദാബിയിൽ ജോലി ചെയുന്നു. വളവന്നൂർ വാരണാക്കര സ്വദേശിയാണ്