കുടുംബശ്രീ ഭാരവാഹികൾ

കൽപ്പകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിലെ കുടുംബശ്രീ ഭാരവാഹികളായി LDF സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. കല്പകഞ്ചേരി പഞ്ചായത്തിൽ എതിരില്ലാതെ ശാന്ത നാരായണൻ സി.ഡി.എസ്. ചെയർപേഴ്സണായും രതി വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. കൃഷി ഓഫീസർ രമേഷ്കുമാർ വരണാധികാരിയായിരുന്നു. വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ CDS ചെയർപേഴ്സണായി ഫൗസിയ ഇളയോടത്തിനേയും വൈസ് ചെയർപേഴ്സണായി ബിനു തിരമംഗലത്തി നേയും തെരഞ്ഞെടുത്തു. കുറ്റിപ്പുറം CDPO മല്ലിക റിട്ടേണി ങ്ങ് ഓഫീസറായി രുന്നു.