പാറക്കൂട് സ്വദേശി അമീർ അലി ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

654

ameerali4മസ്കത്ത്: വളവന്നൂർ പാറക്കൂട് സ്വദേശി പൊട്ടചോല മുഹമ്മദ്(കുഞ്ഞിമോൻ) മകൻ അമീർ അലി (33) അദ്ദേഹത്തിന്റെ ഭാരൃ മാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവർ ഒമാനിലുണ്ടായ വാഹനഅപകടത്തിൽ മരണ പെട്ടു. മക്കളായ ദില്‍ഹ സാബി (എട്ട്) ഫാത്തിമ ജിഫ്ന (രണ്ട്),  എന്നിവര്‍ പരിക്കുകളോടെ അല്‍ ഖൂദ് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിലാണ്. വാഹനത്തിലുണ്ടായിരുന്ന അമീറിന്റെ ഭാര്യ, മകള്‍ ഫാത്തിമ സന എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ സീബില്‍നിന്ന് നഖലിലെ ഹൈപര്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട കുടുംബം ബര്‍കക്ക് ശേഷം ബര്‍ക-നഖല്‍ റോഡില്‍ ആറ് മണിയോടെയാണ് അപകടത്തില്‍ പെട്ടത്. കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട വാര്‍ത്തയറിഞ്ഞ് അമീറിന്റെ പിതാവ് മുഹമ്മദ് യു.എ.ഇയില്‍നിന്ന് ഒമാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അമീര്‍ പത്ത് വര്‍ഷമായി ഒമാനിലുണ്ട്. നേരത്തെ പച്ചക്കറി വിതരണമായിരുന്നു ജോലി. മൂന്ന് മാസം മുമ്പാണ് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.