ജലക്ഷാമം, ആശ്വാസമായി നടയാൽപറന്പ് വാട്സ്ആപ്പ് കൂട്ടായ്മ

2995

കടുങ്ങാത്തുകുണ്ട്: നടയൽപറന്പ് വാട്സ്ആപ്പ് കൂട്ടായ്മയായ എൻ.പി.കെ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടയൽപറന്പ് ഭാഗത്തെ വീടുകളിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് നടയൽപറന്പ്. വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന വീട്ടുകാർക്ക് വലിയൊരാശ്വാസമായിരിക്കുകയാണ് കൂട്ടായ്മയുടെ ഈ കുടിവെള്ളവിതരണം. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിറസാന്നിദ്ധ്യമായ ഈ വാട്സ്ആപ്പ് കൂട്ടായ്മ സൗജന്യ പാഠപുസ്തക വിതരണം, രോഗികൾക്കുള്ള ധനസഹായം, വിവാഹ ധനസഹായം, റമസാൻ കിറ്റ് വിതരണം തുടങ്ങിയ വിവിധ തരത്തിലുള്ള ജനോപകാര പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുടിവെള്ളം പ്രയാസമനുഭവിക്കുന്ന പരമാവധി വീടുകളിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് കുടിവെള്ള വിതരണത്തിന് നേതൃത്വം കൊടുക്കുന്ന ആസിഫ് അലി, ജലീൽ ചോരാത്ത്, മുത്തു സി, എന്നിവർ പറഞ്ഞു.