
തയ്യിൽ പീടിക: പുതുതായി പണിത അങ്കനവാടി കെട്ടിടം വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി.കെ സാബിറ ഉദ്ഘാനടം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെന്പർ നസീബ അസീസ് മയ്യേരി, വാർഡ് മെന്പർ കുന്നത്ത് ശറഫുദ്ദീൻ, പി.സി അഹമ്മദ് കുട്ടി മാസ്റ്റർ, ടി.കെ മൊയ്തീൻ ഹാജി, കടലായി ബാവഹാജി തുടങ്ങി പ്രമുഖരും സ്ഥലത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

ഉദ്ഘാനടത്തിനോടനുബന്ധിച്ച് പഞ്ചായത്ത് പ്രധിനിധികളും നാട്ടുകാരും വിദ്യാർത്ഥികളും പങ്കെടുത്ത ഘോഷയാത്ര കൌതുകമായി.