കടുങ്ങാത്തുകുണ്ട്: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൽപ്പ കഞ്ചേരി നാഷണൽ ലൈബ്രറി സംഘടിപ്പിച്ച പഞ്ചായത്ത്തല വായന മൽസരത്തിൽ എൽ പി.വിഭാഗത്തിൽ വളവനൂർ പഞ്ചായത്തിൽ അരുണിമ സി പി , മുഹമ്മദ് ഷിഹാൻ വി.പി ,കാർത്തിക് കെ (മൂവരും എ എം എൽ പി സ്കൂൾ വളവനൂർ എന്നിവരും കല്പകഞ്ചേരി പഞ്ചായത്തിൽ അർഷ .കെ,അനീഫ ഹനീം.പി (ഇരുവരും ഗവ. എൽ -പി- സ്കൂൾ, കല്പകഞ്ചേരി), സിൻഷാദ് (റഹ്മാനിയ, രണ്ടത്താണി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനങ്ങൾ കരസ്ഥമാക്കി.
യു- പി.വിഭാഗത്തിൽ വളവനൂർപഞ്ചായത്തിൽ അശ്വതി .എം ടി, ആദില -ടി, ഗൗരി നന്ദന (മൂവരും എ എം യൂ പി സ്കൂൾ, പാറക്കൽ), കൽപ്പകഞ്ചേരി പഞ്ചായത്തിൽ കെ-ഷിഫാന ഷെറി (എം.എസ്.എം.എച്ച്.എസ്.എസ്.കല്ലിങ്ങൽ പറമ്പ്), പ്രണവ് പ്രകാശ് (ജി – വി – എച്ച് -എസ്-എസ്, കൽപ്പകഞ്ചേരി), ഹനീന കെ-ടി (റഹ്മാനിയ രണ്ടത്താണി) എന്നിവർ ഒന്നും .രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മൽസരം പ്രൊഫ.കെ.വീരാവുണ്ണി ഉദ്ഘാടനം ചെയ്തു. സി-എസ്.എം-യൂസഫ് അദ്ധ്യക്ഷത വഹിച്ചു.സി -പി .രാധാകൃഷ്ണൻ ,KM ഹനീഫ മാസ്റ്റർ,P – ഹൈദോസ് ,K അലിമോൻ എന്നിവർ പ്രസംഗിച്ചു.