‘ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക’: കടുങ്ങാത്തുക്കുണ്ടിൽ എസ്.എസ്.എഫ് പ്രതിഷേധ റാലി

ജുനൈദ് കാവപ്പുര

1217

കടുങ്ങാത്തുക്കുണ്ട്: ജുനൈദ് വധം ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് പ്രതിഷേധ റാലി ഇന്ന് വൈകുന്നേരം കടുങ്ങാത്തുക്കുണ്ട് ടൗണിൽ നടത്തി. പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഫാസിസ്റ്റുകാരുടെ മൃഗീയതക്ക് ഇരയായ ജുനൈദ് വധം ഇന്ത്യന്‍ സംസ്‌കാരത്തെയും പൈതൃകത്തെയും ലജ്ജിപ്പിക്കുന്ന വിതം ഞെട്ടലോടെയാണ് ലോകം കേട്ടത്. പശുവിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലയും അക്രമത്തിലൂടെയും ഒരു വിഭാഗത്ത ഇല്ലായ്മ ചെയ്യാനാണ് ഫാസിസം ശ്രമിക്കുന്നത്. ഇതിനെതിരെയാണ് എസ് എസ് എഫ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

തിരൂർ ഡിവിഷൻ നേതാക്കൾ നേതൃത്വം നൽ‍കി.