ബഷീർ ദിനം ആചരിച്ച് വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

രാധാകൃഷ്ണൻ സി.പി

2337

മയ്യേരിച്ചിറ: വിശ്വവിഖ്യാതമായ കൃതികളിലൂടെ മലയാളികളുടെ ഹൃദയത്തിലെ സാഹിത്യ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെചരമദിനം ബഷീർ ദിനമായി നാടെങ്ങും ആചരിച്ചു. മാങ്കോ സ്റ്റീൻ മര തണലിലെ ബഷീർ സൗഹൃദസദസ്സിനെ അനുസ്മരിപ്പിച്ചു കൊണ്ട്, വൈക്കം മുഹമ്മദ് ബഷീറിന്റെ അടുത്ത സുഹൃത്തും സാഹിത്യകാരനുമായ ചെറിയമുണ്ടം റസാക്ക് മൗലവിയുമായി വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ സാഹിത്യ സംബന്ധമായ ചോദ്യോത്തരങ്ങൾ നവ്യമായ ഒരു അനുഭവമായി. കുട്ടികളുമായി നടത്തിയ സർഗ്ഗ സംവാദത്തിലും ചോദ്യോത്തരങ്ങളിലും പങ്കെടുത്തവർക്ക് ബഷീർ കൃതികൾ സമ്മാനമായി നൽകി.

ബഷീറിനെ കുറിച്ചുള്ള ഓഡിയോ, വീഡിയോ പ്രദർശനം, ബഷീറിന്റെ ഫോട്ടോ അനാഛാദനം, ബഷീർ, ഫാബി ബഷീർ എന്നിവരുടെ കൈപ്പട പ്രദർശനം, പ്രശ്നോത്തരി എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.പ്രധാനാദ്ധ്യാപിക സ്നോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വി.വൈ മേരി, അമീന, ഷിബി പി ജോസഫ്, നീലോഫർ, പ്രസംഗിച്ചു. വി.ടി.ലത്തീഫ് സ്വാഗതവും ഖലീലുൽഅമീൻ നന്ദിയും പറഞ്ഞു.