ചെമ്മീൻ
കഴിഞ്ഞ ദിവസം നാട്ടിലേക്ക് രണ്ട്മൂന്ന് തവണ വിളിച്ചിട്ടാണ് അവൾ ഫോൺ എടുത്തത്. എന്താ ഫോൺ എടുക്കാത്തത് ന്ന് ചോദിച്ചപ്പോ അവൾ പറഞ്ഞു.
"അടുപ്പത്ത് ചെമ്മീൻ ഉണ്ടായിരുന്നു. ഫോൺ എടുക്കാൻ വന്നാൽ അത് കരിഞ്ഞു പോകുന്ന്...
സാന്പാർ
കാലങ്ങളായി കറുത്തവനെ
പറഞ്ഞു പറ്റിച്ച വാക്കാണ്,
കറുപ്പിന് ഏഴഴകെന്നത്.
ഇന്നേവരെ ഈ ഏഴഴകുണ്ടാക്കണ
ഒരു ക്രീമുപോലും ഞാൻ കണ്ടിട്ടില്ല..
ആരും അന്വോഷിച്ച് നടന്നിട്ടുമില്ല..
-------------------------------
നഖത്തിന്റെ യഥാർത്ഥ നിറമാണ്
ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ നിറം!
------------------------------
ഒടുക്കം നാട്ടില്
പൈക്കളും നായ്ക്കളും
മാത്രം മത്യാവും...
-----------------------------
നിന്റെ കണ്ണീര് മായ്ക്കാൻ
എന്റെ പുഞ്ചിരി നൽകാം...
-----------------------------
പണ്ടും
വൈകുന്നേരങ്ങളുടെ
മറപറ്റിയായിരുന്നു
സന്ധ്യ...
ഒറ്റ
കോരിച്ചൊരിയുന്ന മഴയത്ത്
ഈ വഴിയിലൂടെ
ഒറ്റക്കങ്ങനെ നടക്കണം...
പിരാന്താണെന്ന് ആരൊക്കെ
പറഞ്ഞാലും സാരല്യ..