എഴുത്തും വായനയും

നിങ്ങള്‍ ഒരു കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. വളവന്നൂരിലും പരിസരങ്ങളിലുമുള്ളള ആര്‍ക്കും അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, യാത്രാവിവരണം, അനുഭവം, വാര്‍ത്തകൾ, പ്രവാസി, ആരോഗ്യം, മൊബൈല്‍, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം. news@valavannur.com, whatsapp: 9947472893

മീസാൻകല്ല്

രാത്രിയെന്നും പകലെന്നും രാമുവിനില്ല.അതുകൊണ്ടുതന്നെ പകൽസമയത്തും രാത്രിയുടെ ഏതുയാമങ്ങളിലും രാമുവിനെ കണ്ടാൽ ആർക്കും പരാതിയുമില്ല. കുട്ടികൾക്ക്‌ രാമു ഭ്രാന്തനാണ്..!എങ്കിലും ഇന്നുവരെ രാമുവിന്റെ മുഖത്തുനോക്കി ആരും ഭ്രാന്താ എന്നുവിളിച്ചിട്ടുമില്ല. വേലായുധന്റെയും ചിന്നമ്മയുടെയും ആറുമക്കളിൽ നാലാമനായിരുന്നു രാമു.മൂത്തത്‌ പെണ്ണായിരുന്നു. അളുടെ...

ഇന്നലെ പെയ്ത മഴ!  

സന്ധ്യ മയങ്ങി തുടങ്ങി വെട്ടം മങ്ങി  ഇരുണ്ടു മറിയുന്ന കാർമേഘത്തെ നോക്കി പ്രകൃതിയും സർവ്വ ജീവജാലങ്ങളും കൈക്കൂപ്പീ ഒരു കുമ്പിൾ ജലത്തിനായന്നോണം. പുറത്ത് മഴയുടെ ഇരമ്പൽ കേൾക്കാം. ശക്തമായ മിന്നൽ ഇടിയുടെ ശബ്ദത്തിൽ ജനൽ...

സ്ത്രീധനം

നിനക്കൊപ്പം കിലുക്കി മുന്നില്‍ വെച്ചൂ ചില 'ധന'ങ്ങള്‍ എന്തിനു നല്‍കിയെ ന്നോര്‍ത്ത നേരം വന്നതോ ഏറ്റെടു പ്പിനുള്ള കാണിക്കയോ? സഹിപ്പതിനുള്ള പ്രതിഫലമോ? മാടിന്‍ മൂല്യം തോറ്റു അങ്ങാടിച്ചന്ത മാന്യം നീ പിറന്നത് പെണ്ണിലാണ് നിനക്ക് പിറക്കുന്നതും പെണ്ണാവാം!

ആതവനാട് വെള്ളച്ചാട്ടം വിസ്മയിപ്പിക്കുന്നു

ചെറിയ പെരുന്നാൾ ആഘോഷിക്കാനായി അയ്യപ്പനോവിലെത്തിയവർ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയാൽ വിസ്മയിച്ചപ്പോൾ സന്ദർശനത്തിനെത്തിയവരുടെ ബാഹുല്യത്താൽ ആതവനാട് ദേശം അതിലേറെ വിസ്മയിച്ചു. ജില്ലയുടെ ആതിരപ്പള്ളി എന്ന് സന്ദർശകർ വിശേഷണം നൽകിയ ഈ വെള്ളച്ചാട്ടം അക്ഷരാർത്ഥത്തിൽ ആതിരപ്പള്ളിയാവുകയായിരുന്നു. നിറഞ്ഞുകവിഞ്ഞ...

ഇരുട്ടിൽ നിന്നും മാറാപ്പുംമേന്തി യിനി കൂരിരുട്ടിലോട്ട്…

ഇരുട്ടിൽ നിന്നും വെളിച്ചം തേടിയുള്ള എന്റെ യാത്ര ഇന്ന് അവസാനിക്കുന്നു. ഒരുപാട് സ്വപ്നംങ്ങൾ കൊണ്ട് തീർത്ത എന്റെ ഡയറി ഞാനെന്റെ വിറക്കുന്ന കൈകളിലേക്കെടുത്തു. ഇന്നലെ വരെ പ്രേതീക്ഷകളാൽ തീർത്ത അക്ഷരങ്ങൾ നിറച്ചതിൽ, ഞാനിന്...

കാലം

മഴ തരാതെ മഴക്കാലം പോയി തണുപ്പിക്കാതെ ഡിസംബറും വരാനിരിക്കുന്നതോ വരണ്ട വേനൽ

കലണ്ടർ

ചുമരിലെ ആണിയിൽ തളച്ചിട്ട കലണ്ടർ തൂങ്ങിയാടുമ്പോൾ ഓർമ്മകളിൽ ചില ദിനങ്ങൾ തിളങ്ങി നിൽക്കുന്നു വർഷങ്ങളെ മാസങ്ങളാക്കി ദിവസങ്ങളെ കള്ളികളാക്കി ജീവിതത്തോട് അടുപ്പിക്കുന്നു ഇന്ന് മഴയാണ് കലണ്ടറിലെ ജൂൺ മാസം കണ്ണുകളിൽ സ്വപ്നങ്ങൾ നെയ്ത് പാതി ഉറക്കത്തിൽ ഉണരുമ്പോൾ കടന്ന് പോയവർഷങ്ങളിൽ ചില ദിനങ്ങളെ ഞാൻ പ്രണയിച്ചിരുന്നു.

തീക്ഷ്ണത

പ്രണയത്തിന്‍റെ തീക്ഷ്ണത അവളുടെ കണ്ണിലായിരുന്നു ഏകാന്തതയുടെ തീനാളം ചുറ്റിലും കാടുമൂടിയ മണ്‍കൂന ക്കുള്ളിലും

കര്‍ണ്ണന്‍

കര്‍ണ്ണാ! നീ വിപ്ലവ നക്ഷത്രമത്രേ.. മഹാഭാരത ചരിതം നിന്‍റേതല്ല പക്ഷേ കര്‍ണ്ണാ! അച്ചരിതത്തിലെ വീരന്‍ നീ തന്നെ കുന്തിക്കു പിറന്ന നിന്‍ നിയോഗം പെറ്റ കുലത്തോടു പോരാടാന്‍ അശ്വം കണക്കേ കുതിച്ച നിന്‍ ബലം അര്‍ക്കനാം അച്ഛന്‍ ധരിപ്പിച്ച...

രക്തസാക്ഷി

നിന്‍റെ ചോരയുടെ സുഗന്ധം മുഖത്തിന്‍ വീര്യം കണ്ണിലെ നിലാവ് തലമുറയുടെ ഉണര്‍ത്തു പാട്ടുകള്‍ ആദര്‍ശത്തിന്‍ സുഗന്ധം നിശ്ചയ ദാര്‍ഢ്യത്തിന്‍ വീര്യം ശാന്തതയുടെ നിലാവ് ചുവന്ന വസന്തത്തിന്‍ പിറവികള്‍ നിന്‍റെ പേരുകള്‍ നിന്‍റെ നാടുകള്‍ നീ ഏറ്റ വെയിലുകള്‍ തണലിന്‍റെ വേരുകള്‍ ഗാന്ധി ക്രിസ്തു അലിമാരുടെ നിണമേറ്റു പൂത്ത തലമുറകള്‍ കയ്യിലേന്തി നിന്‍ പതാക നെഞ്ചിലേന്തി...

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS