ജി.എം.എൽ.പി.എസ് ചെറവന്നൂരിലെ വിദ്യാർത്ഥികൾ എ.പി.ജെ അബ്ദുൽ കലാം ഓർമ്മദിനം ആചരിച്ചു

ജി.എം എൽ .പി എസ് ചെറവന്നൂരിലെ വിദ്യാർത്ഥികൾ എ.പി.ജെ അബ്ദുൽ കലാമിന്റെ ജീവചരിത്രവും ജ്വലിക്കുന്ന വാക്കുകളും പ്രത്യേകം വിളിച്ച് ചേർത്ത അസംബ്ലിയിലൂടെ ഓഡിയോ സന്ദേശമായി കേട്ടപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി, അനശ്വര ശാസ്ത്രജ്ഞന്റെ ചിത്രത്തിന് ചുറ്റും പൂക്കൾ സമർപ്പിച്ച് അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കി, വിദ്യാലയ മുറ്റത്തെ ഞാവൽമരം അദ്ദേഹത്തിന്റെ ഓർമ്മ മരമായി ശാസ്ത്ര ക്ലബ്ബ് വിദ്യാർത്ഥികൾ നെഞ്ചേറ്റി.ചടങ്ങിന് ഉഷ.പി.ലജിത്ത്.കെ., റുമൈസ:പി, ഫൗസിയ, അഫ്സൽ, റ ന്ന ,സിജി, എന്നിവർ നേതൃത്വം നൽകി.