കല്ലിങ്ങൽ പറമ്പ്: പൊതുവിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ ഭാഗമായി കല്ലിങ്ങൽ പറമ്പ് MSM HSSൽ നടന്ന മികവുൽസവം ശ്രദ്ധേയമായി.സ്കൂൾ പരിസരത്ത് നിന്ന് SPC, JRC, സ്കൗട്ട്, ഗൈഡ്സ്, കരാട്ടെ വിംഗ് എന്നിവർ നടത്തിയ ഘോഷയാത്രയോടെ കുറുകത്താണിയിൽ ടൗണിൽ നടന്ന മികവുൽസവം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസി.പി.ഫാത്തിമ ഉദ്ഘാടനം ചെയ്തു. കല്പകഞ്ചേരി പഞ്ചാ.പ്രസി. N കുഞ്ഞാപ്പു അദ്ധ്യക്ഷത വഹിച്ചു – വളവന്നൂർ വൈ- പ്രസി.VP സുലൈഖ, എടരിക്കോട് വൈ-പ്രസി- സുബൈർ തങ്ങൾ, ശ്രീനിവാസൻ വാരിയത്ത്, PC അഷറഫ്, KM ഹനീഫ, പ്രിൻസിപ്പാൾ അസ്സൻ അമേമങ്ങര, ഹെഡ്മാസ്റ്റർ വഹാബ് എന്നിവർ പ്രസംഗിച്ചു . മോഹനൻ പിള്ള സ്വാഗതവും Kമുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാകായിക ബൗദ്ധിക പ്രകടനങ്ങൾ നടന്നു.
Home വിദ്യാഭ്യാസം വിദ്യാഭ്യാസ വാർത്തകൾ ശ്രദ്ധേയമായി കല്ലിങ്ങൽ പറമ്പ് എം.എസ്.എം.എച്ച്.എസ് സ്കൂളിലെ മികവുൽസവം