ഓണാഘോഷത്തോടനുബന്ധിച്ച് വ്യത്യസ്ഥമായ പരിപാടികൾ നടന്നു

രാധാകൃഷ്ണൻ സി.പി

3230

ഓണാഘോഷത്തോടനുബന്ധിച്ച് നാട്ടിലെങ്ങും വ്യത്യസ്ഥമായ പരിപാടികൾ നടന്നു.

വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ
പഴയകാല കളികളായ ഉറിയടി, ചാക്കിലോട്ടം, മഞ്ചാടി പെറുക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, മ്യൂസിക്കൽ ചെയർ തുടങ്ങിയ മൽസരങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു.

ഓണസദ്യ

ഓണാഘോഷ പരിപാടികൾ വാർഡ് മെമ്പർ പി.സി.നജ്മത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്ര. കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. വളവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്ര. മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. മാനേജർ പി.സി.ഇസ്ഹാഖ്, സി.പി.രാധാകൃഷ്ണൻ, വി.ശശി, ഫൈസൽ പറവന്നൂർ, സുബൈർ കല്ലൻ, ഷഫീഖ് തേജസ്സ്  സംസാരിച്ചു.

ഖലീലുൽ അമീൻ, വി.ടി.ലത്തീഫ്,ഷിനു, നിലൂഫർ,മേരി, അമീന, മിനി, സബ്ന, അലി ഹസ്കർ, അനീഷ്, പ്രഭാകരൻ, സക്കീർ നേതൃത്വം നൽകി

കൽപ്പകഞ്ചേരി ജി -എൽ – പി.സ്കൂൾ
കൽപ്പകഞ്ചേരി ജി -എൽ – പി.സ്കൂൾ ഓണാഘോഷ പരിപാടികൾ വാർഡ് മെമ്പർ സി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. PTAപ്രസി. മണ്ണിൽ നാസർ അദ്ധ്യക്ഷനാ യിരുന്നു. പരിപാടിയു ടെ ഭാഗമായിപൂക്കള മൽസരം, കസേര കളി, ചാക്ക് റൈസിങ്ങ് ,വടംവലി, ഓണസദ്യ എന്നിവ നടന്നു. രക്ഷിതാക്കൾക്കും വ്യത്യസ്ത മൽസരങ്ങൾ അരങ്ങേറി. പ്രധാനാദ്ധ്യാപിക പി.ആയിഷാബി സമ്മാനങ്ങൾ വിതരണം ചെയ്തു. പി.സൈതുട്ടി സ്വാഗതവും ലിജി നന്ദിയും പറഞ്ഞു.