മലപ്പുറം പാസ്പ്പോർട്ട് ഓഫീസ് പൂട്ടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറണം: കേരള പ്രവാസി സംഘം വളവന്നൂർ

2537
വളവന്നൂർ പഞ്ചായത്ത് കേരള പ്രവാസി സംഘം സമ്മേളനം ജില്ല ജോ. സെക്രട്ടറി ഗഫൂർ പി ലില്ലീസ് ഉദ്ഘാടനം ചെയ്യുന്നു

വളവന്നൂർ: മലപ്പുറം പാസ്പ്പോർട്ട് ഓഫീസ് അടച്ചു പൂട്ടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കേരള പ്രവാസി സംഘം വളവന്നൂർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

കേരള പ്രവാസി സംഘം വളവന്നൂർ പഞ്ചായത്ത് സമ്മേളനം ജില്ല ജോ. സെക്രട്ടറി ഗഫൂർ പി ലില്ലീസ് ഉദ്ഘാടനം ചെയ്തു. ആച്ചാത്ത് സൈദ് അദ്ധ്യക്ഷനായി. ഉസ്മാൻ പൂളക്കോട്ട്, ശ്രീനിവാസൻ വാരിയത്ത്, പി.സി.കബീർ ബാബു , സി.പി.മുഹമ്മദ്, ഇ.അമീർ, ചേനാടൻ അലവിക്കുട്ടി എന്നിവർ സംസാരിച്ചു. ശശി വാരിയത്ത് സ്വാഗതവും കുന്നത്ത് കുഞ്ഞി മരക്കാർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ
— —- —
കപ്പുരത്ത് അഷ്റഫ് (പ്രസിഡണ്ട്)
ശശി വാരിയത്ത് (സെക്രട്ടറി)

വൈസ് പ്രസിഡണ്ടുമാർ
———–
കുഞ്ഞുട്ടി അല്ലൂർ
എ – വി – ബഷീർ

ജോ. സെക്രട്ടറിമാർ
—- ———
ആപ്പറമ്പിൽ ഇല്ല്യാസ്
എം – കെ-ഷുക്കൂർ

ട്രഷറർ
——–
കുന്നത്ത് കുഞ്ഞി മരക്കാർ