കല്പകഞ്ചേരി പഞ്ചായത്ത്: അഴിമതിക്കെതിക്കെതിരെ കൊടുങ്കാറ്റായി ഡി.വൈ.എഫ്.ഐ മാർച്ച്

2809

കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ അഴിമതിക്കും തീവെട്ടിക്കൊള്ളക്കുമെതിരെ DYFI കല്പകഞ്ചേരി മേഖല കമ്മറ്റി നടത്തിയ ബഹുജനമാർച്ച്, അഴിമതിക്കെതിരായ ജനങ്ങളുടെ പ്രതിഷേധ കൊടുങ്കാറ്റായി മാറി. കല്ലിങ്ങലിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കൽപ്പകഞ്ചേരി അങ്ങാടി ചുറ്റി പഞ്ചാ യത്ത് ഓഫീസിന് ഓഫീസിന് മുന്നിലേ ക്ക് നീങ്ങി. കരാറുകാരിൽ നിന്ന് ഏഴ് ശതമാനം കമ്മീഷൻ പറ്റി എന്ന് വ്യക്തമായ സാഹചര്യത്തിൽ പഞ്ചായ ത്ത് പ്രസിഡണ്ട് N കുഞ്ഞാപ്പു രാജിവെക്കണമെന്നും അഴിമതി മുഖമുദ്രയാക്കിയ ഭരണസമിതി പിരിച്ചു വിടണമെന്നും സമഗ്ര മായ അന്വേഷണം നടത്തി അഴിമതിക്കാരെ തുറുങ്കിലടക്കണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഓഫീസ് പരിസരത്ത് CPI(M)വളാഞ്ചേരി ഏരിയാസെക്രട്ടറി KP ശങ്കരൻ ഉദ്ഘാടനം ചെയ്തു. CK ബാവക്കുട്ടി, DYFI ബ്ലോക്ക് സെക്രട്ടറി A സൈതലവി, K. ഷാജിത്ത്, പ്രസംഗിച്ചു. സെക്രട്ടറി N സുരേഷ് സ്വാഗതം പറഞ്ഞു. TP ഭുവനേശൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിക്ക് Tവാസു, P. സൈതു ട്ടി, Pലത്തീഫ് ,എന്നി വർ നേതൃത്വം നൽകി