കടുങ്ങാത്തുകുണ്ട്: മാതാപിതാക്കളും ഗുരുജനങ്ങളും പകർന്ന് തന്ന നന്മകൾ ഉൾക്കൊണ്ട് വീടിനും നാടിനും കാവലാളായി മൂല്യബോധമുള്ള തലമുറയായി വളരാൻ വിദ്യാർത്ഥി സമൂഹത്തിന് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. വളവന്നൂർ അൻസാർ ഇംഗ്ലീഷ് സെക്കണ്ടറി സ്കൂൾ അവാർഡ് ഡെ സംഗമവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.എ പ്രസിഡണ്ട് എൻ.സി നവാസ് അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ടി.പി കുഞ്ഞി ബാവ, വളവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. വി.പി സുലൈഖ, ബ്ലോക്ക് പഞ്ചായത്തംഗം നസീബ അസീസ്, വാർഡ് മെമ്പർ എം.അബ്ദുറഹിമാൻ ഹാജി, പ്രൊഫ.എം.സയീദ്, പ്രൊഫ.യൂസഫ് സഖർ മൗലവി, സി.പി രാധാകൃഷ്ണൻ, മുഹമ്മദ് റഫീഖ്, ടി കോയ, ഹാരിസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ പാലിയേറ്റീവ് വിങ്ങ് ശേഖരിച്ച ജീവകാരുണ്യ ഫണ്ട് ഐ.എം.ബി സംസ്ഥാന പ്രസിഡന്റ് ഡോ.സി.മുഹമ്മദ് ഏറ്റുവാങ്ങി.