നാരങ്ങാ അച്ചാര്‍

1079

നാരങ്ങാ :- എട്ടെണ്ണം ( നാരങ്ങാ ഒന്ന് ആവി കേറ്റി തണുത്ത ശേഷം ഓരോന്നും നാല് കഷ്ണങ്ങള്‍ ആക്കുക. )
പച്ച മുളക് :- വലുത് :- പിഞ്ചു :- പതിനഞ്ചെണ്ണം (ഒരിഞ്ചു വലിപ്പത്തില്‍ മുറിക്കുക )
മഞ്ഞള്‍ പൊടി :- ഒരു ചെറിയ സ്പൂണ്‍
കടുക് ചതച്ചത് :- ഒരു വലിയ സ്പൂണ്‍
ഉലുവ പൊടി :- ഒരു ചെറിയ സ്പൂണ്‍
ജീരകം പൊടിച്ചത് :- അര ചെറിയ സ്പൂണ്‍
കായം പൊടിച്ചത് :- ഒരു ചെറിയ സ്പൂണ്‍

ഉപ്പു:- ആവശ്യത്തിനു
പഞ്ചസാര :- ഒരു ചെറിയ സ്പൂണ്‍
നല്ലെണ്ണ :- ആര് വലിയ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് :- രണ്ടു വലിയ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് :- രണ്ടു വലിയ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :- ഒരു സ്പൂണ്‍
തിളച്ച വെള്ളം :- മുക്കാല്‍ ഗ്ലാസ്‌

03

എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റിയ ശേഷം പച്ച മുളക് ചേര്‍ത്ത് നന്നായി വഴറ്റുക .

ഇഞ്ചീം വെളുത്തുള്ളീം അരിഞ്ഞത്‌ ചേര്‍ത്ത് വാട്ടുക.
ഇനി ഇതില്‍ പൊടികള്‍ ചേര്‍ത്ത് ഒന്ന് മൂപ്പിക്കുക.
ഇനി നാരങ്ങാ മുറിച്ചത് നീരോട് കൂടി ചേര്‍ത്തിളക്കിയ ശേഷം പാകത്തിന് ഉപ്പും ഒരു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക.
ഇനി തിളച്ച വെള്ളം ഒഴിച്ചു ചാറു നന്നായി കുറുകി വറ്റുന്നത് വരെ തിളപ്പിക്കുക.
അടുപ്പില്‍ നിന്നും വാങ്ങി നന്നായി തണുത്ത ശേഷം കുപ്പിയിലോ ഭരണിയിലോ നിറയ്ക്കുക. ഏറ്റവും മീതെ നല്ലെണ്ണയില്‍ മുക്കിയ ഒരു തുണി ഇടുക.