എഴുത്തും വായനയും

നിങ്ങള്‍ ഒരു കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. വളവന്നൂരിലും പരിസരങ്ങളിലുമുള്ളള ആര്‍ക്കും അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, യാത്രാവിവരണം, അനുഭവം, വാര്‍ത്തകൾ, പ്രവാസി, ആരോഗ്യം, മൊബൈല്‍, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം. news@valavannur.com, whatsapp: 9947472893

നീയും ഞാനും

നീ ഞാനും ഞാന്‍ നീയുമായിരുന്ന മാത്രകള്‍ മാണിക്യമായ് നീ ഉള്ള നാളുകള്‍ മറ്റെല്ലാം എനിക്കു വെള്ളാരം കല്ലുകള്‍ മാത്രം എന്‍റെ സ്വപ്നങ്ങള്‍ കിനാകണ്ട കാലങ്ങള്‍ കുതിച്ചു പാഞ്ഞു തളര്‍ന്നു വീണ്ടും നിലാവിന്‍റെ ധവളിമയില്‍ നിന്‍ മുഖ കാന്തി ദര്‍ശിച്ച...

കണ്ണ് മുളച്ച അക്ഷരങ്ങള്‍

അക്ഷരമേ നീയെത്ര പുണ്യം ! നിന്‍റെ വെളിച്ചം എത്ര തമസ്സിന്‍റെ മേടുകളെ പ്രകാശിപ്പിച്ചു രത്നാകരനെന്ന മോഷ്ടാവ് മഹത്തുവായത് നിന്നിലാണ് പരാശാരന്‍റെ പുത്രന്‍ മുക്കുവ പെണ്ണിനു പിറന്നവന്‍ വ്യാസനായതും നിന്നിലാണ് ഇരുണ്ട യുഗത്തിലെ കാടന്മാരെ ദിവ്യ സംസ്കാരത്തിന്‍റെ വക്താക്കളാക്കിയതും നീയാണ് നിനക്ക്...

പ്രവാസികളെ ചിലത് ഓർമ്മപ്പെടുത്താതെ വയ്യ… നാട്ടുകാരെയും…

ഗൾഫിലെ അസ്തിരതയും മറ്റു പ്രതിസന്ധികളും നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവാസികളെ ചിലത് ഓർമ്മപ്പെടുത്താതെ വയ്യ. "നമ്മുടെ നാട്ടിലെ മത സംഘടനകൾക്ക് തൻപോരിമ നടിക്കാനും തമ്മിൽ തല്ലാനും പ്രവാസിയുടെ പണം കൂടാതെ വയ്യ.. ആരാധനാലയങ്ങളുണ്ടാക്കാനും അവ...
dr sajeela

മീനിന്റെ കഥ മീനുവിന്റെയും

അന്നോളം.... സുന്ദരമായ സ്ഫ്ടികക്കൂട്ടിൽ കുഞ്ഞു മീൻ സന്തുഷ്ടയായിരുന്നു. അന്നാണവൾ കണ്ടത്.... മുന്നിലെ ടി വി സ്ക്രീനിൽ വിശാല സമുദ്രം അനന്തതയിൽ ആയിരം കൂട്ടുകാർ  ആർത്തുല്ലസിക്കുന്നു. അന്നുമുതൽ.... അവൾക്കു തന്റെ ലോകം ചെറുതായി. ഒന്നനങ്ങിയാൽ ചില്ലു കൂട്ടിൽ തട്ടുന്നു. എന്നും കിട്ടുന്ന ഒരേ തീറ്റക്ക്‌ രുചി ഇല്ലാതെയായി അന്നൊരു നാൾ.... ജനൽ വഴി വന്ന...

കാൽപ്പാടുകൾ

അനന്തമായി നീണ്ടുകിടയ്ക്കുന്ന കാൽപ്പാടുകളുടെ അവസാനബിന്ദു അന്വേഷിച്ചാണു അയാൾ യാത്ര തുടങ്ങിയത്‌. കേവലമൊരു തമാശരൂപേണ തുടങ്ങിയ ഈ യാത്ര , ഇന്നയാളെ വല്ലാത്തൊരു വിഷമാവസ്ഥയിൽ എത്തിച്ചിരിക്കുന്നു. നിഗൂഢതകൾ നിറഞ്ഞു , പരന്നു ഒരവസാനമില്ലാതെ കിടയ്ക്കുന്ന ഈ മരുഭൂമിയിലൂടെ...
nettanchola LP school, valavannur

ഒന്നാം പാഠം – നെട്ടംചോല എൽ.പി സ്കൂൾ

പണ്ടൊരു സ്കൂൾ ഓർമ്മയിൽ എഴുതിയതാണ്.  ഭാഷയും ലിപികളും ഗണിതവും ശാസ്ത്രവും ആരംഭം കുറിച്ചത് ഇവിടെയാണ്.  ഇന്നും ഓർമ്മയിൽ മായാതെ നിൽക്കുന്നുണ്ടാകാലമത്രയും... പ്രിയപ്പെട്ട അധ്യാപകർ, സഹപാഠികൾ, ഉപ്പുമാവ്, അന്നുപെയ്തമഴയും കരഞ്ഞകാക്കകൾ പോലും...   ഒന്നാം ക്ളാസ്സ് കുറ്റിപെൻസിൽ പൊട്ടിയ സ്ലേറ്റ്, ഒന്നാം ബെഞ്ചിൽ അഹമ്മദലി അരവിന്ദാക്ഷൻ… പെങ്കുട്ട്യോൾ ബുഷറ,...

പ്രവാസം ചിലപ്പോഴെങ്കിലും നഷ്ടകച്ചോടം തന്നെയാണു

നോമ്പ്‌ തുറക്കാൻ കഫ്റ്റീരിയയിലേക്ക്‌ വന്നപ്പോഴാണു അവിടത്തെ ജോലിക്കാരൻ പുറത്ത്‌ ഒറ്റക്കിരിക്കുന്നത്‌ കണ്ടത്‌. പേരറിയാത്ത ആ സുഹൃത്തിന്റെ ഇരുത്തത്തിൽ എന്തോ വിഷമം തോന്നി. നോമ്പിനെ കുറിച്ച്‌ ഒക്കെ ചോദിച്ചശേഷം നാട്ടിൽ പോകണ്ടേയെന്ന എന്റെ ചൊദ്യം അവനെ...

നിരോധനം

ഡിജിറ്റല്‍ നോട്ട് നിലത്തു വീണ ശിരോ വസ്ത്രം ചോരയുറ്റുന്ന വിശ്വാസം നിര്‍ത്തിയ വാക്കുകള്‍ ശൂന്യമായ നാക്കുകള്‍ ഒഴിഞ്ഞ തീന്‍ മേശകള്‍ വൈറസ് കഴിവ് കാണിച്ചു ഡിജിറ്റലായി പൂര്‍ണ്ണ നഗ്നത പൂജയാണ് എന്‍റെ വിശ്വാസമാണ് ശരി നീ മറുകണ്ടം ചാടരുത് യമപുരിക്കയക്കും എതിരെ എഴുതരുത് തല പൃഥ്വിവിലലിയും മിണ്ടരുത് ഭീകരനാക്കും 'ഊപ്പ' ഇടും മേനിയില്‍ 'തള്ളയെ' ഭുജിച്ചാല്‍ എന്‍റെ...

വെളുത്ത പൂവ്

കണ്ണുകൾ കൂട്ടിയടച്ച് ഇരുട്ടിനെ കാവലിരുത്തി നിഴലുകൾ ഓടിയൊളിച്ചു തേയ്ച്ചുമായ്ക്കാനാവാത്ത സ്വപ്നത്തിന്റെ നിറഞ്ഞ കാവൽക്കാരനായി ഞാൻ വൈകൃത രൂപങ്ങൾ രൂപങ്ങൾ നെഞ്ചത്തിരുന്ന് നൃത്തം ചവിട്ടി തിമർത്തിറങ്ങുമ്പോൾ വളഞ്ഞ ഗോവണികൾ നിലക്കാതെ ഉയർന്നു യർന്ന് അതിന്റെ അറ്റത്തിരുന്നു ഞാൻ വിയർക്കുന്നൂ .... വിറയ്ക്കുന്നൂ.... ഓടി കയറിയ ചിതൽ പുറ്റുകൾ...

നിറങ്ങൾ

മകൻ , നിറങ്ങളെക്കുറിച്ച്‌ ചോദിച്ചപ്പോഴാണു ഞാനമ്പരന്നു പോയത്‌..! ആകാശത്തുള്ള നിറങ്ങൾ പരസ്പരപൂരിതമെന്നും , ഭൂമിയിലെ നിറങ്ങൾ അകന്നു നിൽക്കുന്നതെന്ത്‌ കൊണ്ട്‌ ചോദ്യം ഉത്തരമില്ലാത്തൊരു വികലാംഗനായിത്തീരുന്നൂ നാവിൻ തുമ്പിൽ.. പച്ചയും ചുവപ്പും കാവിയും , ഇവയെയകറ്റിനിറുത്തുന്നതേത്‌ കാന്തികശക്തി..? മകനേ , അറിയില്ലതിനുത്തരമീയച്ഛനു നിറഭാവങ്ങൾ മാറിമറിയും കാലങ്ങൾ സാക്ഷി... ഇരുളിൻ മറനീക്കിവരും സൂര്യനും സാക്ഷി... ഇനിവരും കാലങ്ങളിലുണ്ടതിനുത്തരം ചേതനയറ്റുതീരുന്ന നിൻ നയനങ്ങളിൽ പതിയുകയില്ലതിൻ വർണ്ണങ്ങൾ... നാവിലെ രസമുകുളങ്ങളും , ഗന്ധമറിയും...

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS